2016, ഏപ്രിൽ 5, ചൊവ്വാഴ്ച

ശ്രീമദ് ഭാഗവതം 75 ആം ദിവസം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 57 Date 5/4/2016

തദാ ഭാരവതീ ഭൂമിർ ഗ്ഗോ രൂപേയം കമാശ്രയേ ത്
അന്യോ ന ദൃശ്യതേ ത്രാ താ ത്വത്ത: കമലലോചന
               അർത്ഥം
അതോടെ ഭൂഭാരം വർദ്ധിക്കും ഭൂമി സംരക്ഷിക്കാൻ അങ്ങല്ലാതെ ആരാണുള്ളത് ? ആ നിലയിൽ ഗോരു പിണിയായ ഭൂമിക്ക് ഇനി ആശ്രയമെന്താണ്?
58
അതഃ സത്സു ദയാം കൃത്വാ ഭക്തവത്സല മാവ്രജ
ഭക്താർത്ഥം സഗുണോ ജാതോ നിരാകാരോ fപി ചിന്മയ :
                 അർത്ഥം
അങ്ങ് ഭക്ത വത്സലനും സാക്ഷാൽ നിരാകാരനുമായ നിർഗ്ഗുണ ബ്രഹ്മമാണെങ്കിലും ഭക്തന്മാരെ അനുഗ്രഹിക്കാൻ സഗുണത്വം സ്വീകരിച്ച് അവതരിച്ചതാണല്ലോ! അതിനാൽ സജ്ജന സംരക്ഷണത്തിനായി ഭൂമിയിൽ ത്തന്നെ കഴിഞ്ഞുകൂടണം
59
ത്വദ്വിയോഗേന തേ ഭക്താ: കഥം സ്ഥാ സ്യന്തി ഭൂതലേ
നിർഗുണോ പാസ നേ  കഷ്ടമത: കിഞ്ചി ദ്വിചാരയ
                      അർത്ഥം
അങ്ങയുടെ വിയോഗത്തിൽ ഭക്തന്മാർ എങ്ങിനെ ഭൂമിയിൽ കഴിച്ചുകൂട്ടും? നിർഗുണോപാസന പ്രയാസമാണ് അതിനാൽ ഭക്തരുടെ  സുഗമമായ ഉപാസന നിലനിർത്തുന്നതിലേക്കായി അങ്ങ് മടങ്ങിപ്പോകാതിരിക്കുന്നതല്ലേ നല്ലതെന്ന് ചിന്തിക്കുക '
                വ്യാഖ്യാനം
സ്വർഗ്ഗാരോഹണത്തിന് ഭഗവാൻ തയ്യാറായി എന്നറിഞ്ഞപ്പോൾ ഏകാദശ സ്കന്ധത്തിലെ ഉപദേശം കേട്ട ഉദ്ധവർ ഭഗവാനോട് പറഞ്ഞതാണ് മേൽ പറഞ്ഞ കാര്യങ്ങൾ അതി??ൽ ഭക്തന്മാരെ അനുഗ്രഹിക്കാൻ നിർഗ്ഗുണബ്രഹ്മം ആണെങ്കിലും സഗുണത്വം സ്വീകരിച്ചു വന്നതാണല്ലോ! എന്ന് പറയുന്നു   ഇവിടെ അരൂപി ആയ ബ്രഹ്മത്തിന്റെ സഗുണഭാവം ആണ് ഈ കൃഷ്ണൻ എന്ന് ഉറപ്പായല്ലോ! അത് സഗുണ ശരീരം കൂടിയാണ് അതായത് സത്വഗുണം മാത്രമുള്ള ശരീരം എന്നർത്ഥം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ