2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പതിനഞ്ചാം ഭാഗം ആരാണ് ശ്രീകൃഷ്ണന്‍ ?

പതിനഞ്ചാം  ഭാഗം  ആരാണ്  ശ്രീകൃഷ്ണന്‍ ?
********************************************
     ഭഗവാന്‍  ശ്രീകൃഷ്ണന്‍  എടുത്ത  ശരീരത്തെ  പറ്റി  പറഞ്ഞുവല്ലോ  സദാസമയത്തും  സുഗന്ധം  പൊഴിക്കുന്ന  സത്വ ഗുണം  മാത്രമുള്ള  ആ  ശരീരം  ദര്‍ശനത്തിലും  ഘ്രാണത്തിലും  അമൃതിനു  തുല്യം  മനോഹരമായ  മുരളീ ഗാനം ചെവിക്കും  അമൃതാണ്  അതിനാല്‍  സദാസമയത്തും കൃഷ്ണനെ  ചുറ്റിപ്പറ്റി ഗോപന്മാരും  ഗോക്കളും  ഗോപ സ്ത്രീകളും  ഉണ്ടാകും --അതിനാല്‍  തന്നെ  കൃഷ്ണന്‍ കാണുമ്പോള്‍  മനുഷ്യ രൂപം  ആണെങ്കിലും  ഇത്രയും  ദിവ്യമായ  ശരീരം  എടുത്തതിനാല്‍  മനുഷ്യനല്ല  മാത്രമല്ല  അവസാനമാണ്  ഭൂമിയിലെ  വിശേഷബുധിയുള്ള  ജീവികള്‍ക്ക്  ഈ ശരീരം  കിട്ടിയത് വിഷ്ണു ബ്രഹ്മാവ്‌ സനകാദികള്‍,സപ്തര്‍ഷികള്‍ നാരദര്‍  ദേവന്മാര്‍  അസുരന്മാര്‍  ഇവരൊക്കെ  എടുത്ത  ശരീരം  ആണ്  മനുഷ്യനും  കൊടുത്തത്  ഭൂമിയില്‍ മനുഷ്യന്  മാത്രമേ  ഉള്ളൂ  എന്ന്  മാത്രം --ദിവ്യ ശരീരം  ശ്രീരാമനും   വാമനനും  ഉണ്ട്   അതിനാല്‍  തന്നെ   അത്  ആരാധ്യവും  ആണ് --സാധാരണ  മനുഷ്യനെ  അല്ല  രാമ പൂജയിലൂടെയും  കൃഷ്ണ പൂജയിലൂടെയും  ചെയ്യുന്നത് --രാമ കൃഷ്ണന്മാര്‍  എടുത്ത പോലെയുള്ള  ശരീരം  ഇനി  അടുത്ത  അവതാരമായ  കല്‍ക്കിക്ക്  മാത്രമേ  ഉണ്ടാകൂ  സത്വഗുണം  മാത്രമുള്ള  ശരീരം 
        ഗോപികമാരുടെ ഈ  സ്വഭാവം  ഭക്തിയിലേക്ക്  തിരിച്ചു വിടാന്‍  ഭഗവാന്‍  ആസൂത്രണം  ചെയ്ത  ഒന്നാണ്  രാസ ലീല --ഇത്  യോഗികള്‍  ഒഴിച്ചു  ആരും  അറിഞ്ഞിട്ടില്ല  എന്നതാണ്  സത്യം --സകല  ഗോപികമാരും കാളിന്ദീ തടത്തില്‍  ഉണ്ടായിരുന്നു  എന്നാല്‍  ഓരോ ഗോപന്റെയും വീട്ടില്‍  അവരുടെ മക്കളും  സഹോദരിമാരും  ഭാര്യമാരും  ഉണ്ടായിരുന്നു താനും  അപ്പോള്‍  രാസലീലയില്‍ ഗോപികമാര്‍  പങ്കെടുത്തു  എന്ന്  പറഞ്ഞാല്‍  ആരും  വിശ്വസിക്കില്ല  കാരണം  അവരെല്ലാം  വീട്ടില്‍  ഉണ്ടായിരുന്നല്ലോ പിന്നെപ്പോ ളാണ് അവര്‍  രാസലീലയില്‍  പങ്കെടുത്തത്? ഇതായിരിക്കും  മറുപടി  എന്നാല്‍  ദേവന്മാര്‍  വ്യാസന്‍  വസിഷ്ടന്‍ നാരദര്‍  ശുകന്‍ തുടങ്ങിയ  എല്ലാവരും  ഇത്  കാണുകയും  ആനന്ദിക്കുകയും  ചെയ്തു --താനും  ഗോലോകനാഥനും  മാത്രം  ഓരോ ഗോപികക്കും  തോന്നിയത്  അതാണ്‌  അപ്പോള്‍  അവര്‍  അനുഭവിച്ചത്  ഗോലോകമാണ് എല്ലാവരും  ഗോലോകത്ത്തില്‍  ആനന്ദം  അനുഭവിച്ചു കൊണ്ടിരുന്നു  പെട്ടെന്ന്  എല്ലാം  തീര്‍ന്നു  ഭൂമി ബോധം  വന്നപ്പോള്‍  അവരെല്ലാം   ദുഖിതരായി   അങ്ങിനെ  ഗോലോക  ദര്‍ശനത്താല്‍  അവരുടെ  പാപങ്ങള്‍  മുഴുവനും ഇല്ലാതായി  മാത്രമല്ല  ഗോപന്മാരും  ഗോപികമാരും  ആയിരുന്നത്  രാമാവതാര  കാലത്ത്  ഉണ്ടായിരുന്ന വനവാസികളായ  മുനിമാരും  മുനി  പത്നിമാരും  ആയിരുന്നു  ഇത്  കൃഷ്ണോ പ നിഷത്ത്  പറയുന്നു ---തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ