2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

കഥയറിയാതെ ആട്ടം കാണുന്ന ഗുരു

   ശ്രീ വി.കെ നാരായണൻ ശിവയോഗിയുടെ ഒരു ചെറു കുറിപ്പ് Post ആയി ഇട്ടിരിക്കുന്നു അതിലെ ആലോചനാ രഹിതമായ കാര്യങ്ങൾ ഇവിടെ അവലോകനം ചെയ്യുന്നു ഒരു സാധാരണക്കാരൻ ആണ് ഇതെഴുതിയിരുന്നെങ്കിൽ ക്ഷമിക്കാമായിരുന്നു ഇത് ബ്രഹ്മാനന്ദ ശിവയോഗിയാണ് ആയതിനാൽ സെമിസ്ററിക് മതസ്വഭാവത്തിലുള്ള post ന് മറുപടി പറഞ്ഞേ പറ്റൂ
       ഒന്നാമത് മഹാഭാരത മോ ഗീതാ സന്ദർഭ മോ ഈ മനുഷ്യൻ പഠിച്ചിട്ടില്ല ഒരു സാധാരണക്കാരൻ ചോദിക്കുന്ന ചോദ്യമാണ് യുദ്ധം തുടങ്ങുമ്പോൾ 700 ശ്ലോകങ്ങൾ ചൊല്ലി പറഞ്ഞു കൊടുക്കാൻ നേരമുണ്ടോ? പണ്ട് ആരെങ്കിലും ശ്ലോകത്തിലൂടെ ആശയ വിനിമയം നടത്തിയിരുന്നോ?
      ഈ സംശയം ശിവയോഗിയും പ്രകടിപ്പിക്കുന്നു
ഉത്തരം
      സജ്ജനങ്ങൾക്ക് വേണ്ടി! കൃഷ്ണൻ പറഞ്ഞത് ഒന്നോ രണ്ടോ വാക്കാണ് _ അത് വ്യക്തമായി കേട്ട വ്യാസൻ അതിന്റെ യഥാർത്ഥ മൂലം നഷ്ടപ്പെടുത്താതെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്തത്.-ആ- ഭഗവാൻ പറഞ്ഞ ഒന്നോ രണ്ടോ വാക്കിന്റെ സത്താണ് വികസിതമായ ഗീതാമൃതം ഇത് കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്നതിന് തെളിവാണോ?
      മഹാഭാരതത്തിൽ സന്ദർഭോചിതമായി വ്യാസ ശിഷ്യർ അത് ചേർത്തു വ്യാസൻ ജയ  എന്ന ഇ തി ഹാസമാണ് എഴുതിയത് 8800 കാരികകളിൽ ശിഷ്യർ വ്യാഖ്യാനിച്ച് ഒരു ലക്ഷം ശ്ലോകമുള്ള മഹാഭാരതമാക്കി. വ്യാസൻ ആണ് ഗീത രേഖപ്പെടുത്തിയത് എങ്കിലും അതിന്റെ മൂലരൂപം ഉരുവിട്ടത് ഭഗവാനാണ് അതിനാൽ അത് പറയാൻ അത്ര സമയമൊന്നും വേണ്ട അത് മനസ്സിലാക്കാൻ അർജ്ജുനന് കഴിയുകയും ചെയ്തു  ഇത് മനസ്സിലാക്കിയ മധുസൂദന സരസ്വതികൾ  ഗീതാധ്യാനം എഴുതുകയും ചെയ്തു ആദ്യത്തെ ധ്യാന ശ്ലോകത്തിൽ ആദ്യ പദം     പാർത്ഥായ    എന്നതാണ്  പൃഥയുടെ പുത്രൻ പാർത്ഥൻ - അർജ്ജുനൻ മറ്റൊരർത്ഥം    പൃഥ്വിയുടെ പുത്രൻ പാർത്ഥൻ - പൃഥ്വി-ഭൂമി അപ്പോൾ ഭൂമിയുടെ പുത്രൻ - മനുഷ്യൻ
 അപ്പോൾ പാർത്ഥനെ സാക്ഷിയാക്കി വാർത്ഥർക്ക് നൽകിയതാണ് ഗീത അതായത് അർജ്ജുനനെ സാക്ഷിയാക്കി മനുഷ്യർക്ക് നൽകിയതാണ് ഗീത - ഒരിക്കലും നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് ശ്ലോക രൂപം സ്വീകരിച്ചത് കാണാതെ പഠിക്കാമല്ലോ! - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ