2016, ഏപ്രിൽ 3, ഞായറാഴ്‌ച

പത്താം ഭാഗം  "ആരാണ് ശ്രീകൃഷ്ണൻ?

    ഭഗവാൻ മനുഷ്യനായി അവതരിച്ചു എന്ന് പറയുമ്പോൾ രൂപം മനസ്സിലാകുവാനായി പറഞ്ഞതാണ് അല്ലാതെ ഈ രൂപം നമുക്ക് അവകാശപ്പെട്ടതല്ല ആദ്യമായി അരൂപി ആയ ബ്രഹ്മം ഒരു രൂപം എടുത്തത് ഇന്ന് നമ്മൾ മനുഷ്യന്റേത് എന്ന് അഹങ്കരിക്കുന്ന ഈ രൂപമാണ് 4 കൈകൾ ഉണ്ടെന്ന് മാത്രം - വിഷ്ണു രണ്ടാമത് ബ്രഹ്മാവ് 4 മുഖം 4 കൈ എന്നിവ ഉണ്ടെന്ന് മാത്രം - ബ്രഹ്മാവ് ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ച സനകാദികൾക്ക് ഈ രൂപമായിരുന്നു ബാലരൂപം ആണ് എന്ന് മാത്രം പിന്നെ ബ്രഹ്മാവിന്റെ പുരികക്കൊടിയുടെ ഇടയിൽ നിന്ന് ജനിച്ച .പരമശിവനും ഈ രൂപമായിരുന്നു പിന്നെ വന്ന സപ്തർഷിക ൾ ക്കും ഈ രൂപം തന്നെ അതിൽ ഒരാളായ മരീചിക്കും അദ്ദേഹത്തിന്റെ പുത്രനായ കാശ്യപനും അദ്ദേഹത്തിന്റെ പുത്രന്മാരായ ദേവൻ മാർക്കും അസുരൻമാർക്കും ഈ രൂപം തന്നെ അവസാനം ഭൂമിയിൽ വിശേഷബുദ്ധിയുള്ള ജീവികളെ സൃഷ്ടിച്ചപ്പോൾ ഉത്തമമായ ആ രൂപം നൽകി എന്ന് മാത്രം അപ്പോൾ ഈ രൂപം എങ്ങിനെയാണ് നമ്മുടെത് മാത്രമാകുക?
     ഗുണഗണങ്ങളിൽ കാര്യമായ മാറ്റം ഉണ്ട് അപ്പോൾ ശ്രീകൃഷ്ണൻ എടുത്ത രൂപം ഏത്? എന്ന് മനസ്സിലാകുവാൻ വേണ്ടി പറഞ്ഞതാണ് മനുഷ്യന്റെ രൂപം എന്ന് അപ്പോൾ ഭഗവാന്റെ രൂപവും നമ്മുടെ രൂപവും എങ്ങിനെ താരതമ്യം ചെയ്യും?  സദാ സമയത്തും സുഗന്ധം പൊഴിക്കുന്ന 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സൗന്ദര്യമുള്ള ആ രൂപം സത്വഗുണം മാത്രമുള്ളതാണ്
എത്ര വലിയ പദവിയിൽ ഇരിക്കുന്ന വ്യക്തി ആണെങ്കിലും പേരക്കുട്ടികളോട് ചേർന്ന് കളിക്കുമ്പോൾ അവരുടെ നിലവാരത്താൽ നമ്മൾ കളിക്കാറില്ലേ? അതേ പോലെ ഭൂമിയിലെ മനുഷ്യരുടെ ഇടയിൽ കഴിയുമ്പോൾ ആ സ്വഭാവം പ്രകടിപ്പിച്ചു എന്ന് മാത്രം ആ കുട്ടികളോട് കളിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥൻ ഒരിക്കലും കുട്ടി അല്ലല്ലോ! അതേ പോലെ അമ്പാടിയിൽ  വൃന്ദാവനത്തിൽ കളിയാടിയ ഭഗവാൻ മനുഷ്യനല്ല   അതു കൊണ്ട് കൂടിയാണ് മുഢന്മാർ (അറിവില്ലാത്തവർ) എന്നെ സാധാരണ മനുഷ്യനായി കാണുന്നു എന്ന് ഭഗവാൻ പറഞ്ഞത് - ചിന്തിക്കുക - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ