2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ  പഠനം 308 ആം ദിവസം അദ്ധ്യായം 8 തിരിഞ്ഞുനോട്ടം ഭാഗം 3

      പ്രധാനമായും മരണശേഷം 2 അവസ്ഥകളെ ആണ് ജീവാത്മാക്കൾ പ്രാപിക്കുന്നത് 1 പുനർജന്മ വിധേയമായ അവസ്ഥ ദേവതമാരെ ആരാധിച്ച് മരിച്ചു പോകുന്നവർ വീണ്ടും ജനിക്കുന്നു 2. നിർഗ്ഗുണോപാസന ചെയ്യുന്നവർ പുനർജന്മ രഹിതമായ അക്ഷര ബ്രഹ്മത്തെ പ്രാപിക്കുന്നു  കലികാലത്ത് ജനങ്ങൾക്ക് നിർഗ്ഗുണോപാസന പ്രയാസമായതിനാൽ മോക്ഷപ്രാപ്തിക്കായി വ്യാസൻ നമുക്ക് ശ്രീമദ് ഭാഗവതം സമ്മാനിച്ചിട്ടുണ്ട്. അതിലെ ഒരു ശ്ലോകമെങ്കിലും ഒരു ദിവസം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്താൽ മോക്ഷപ്രാപ്തി ഉണ്ടാകും എന്ന് പറയപ്പെടുന്നു കാരണം ഭഗവാൻ തന്റെ തേജസ്സു് അതിൽ ലയിപ്പിച്ചിട്ടുണ്ട് എന്ന് ഭാഗവത മാഹാത്മും മൂന്നാം അദ്ധ്യായത്തിൽ പറയുന്നു
       ആയതിനാൽ സജ്ജനങ്ങൾ ഭാഗവത ശ്രവണ മോ പാരായണമോ നിത്യവും ചെയ്യേണ്ടതാകുന്നു എട്ടാം അദ്ധ്യായം ഇവിടെ പൂർണ്ണമാക്കുന്നു  നാളെ മുതൽ 9 ആം അദ്ധ്യായം തുടങ്ങുന്നു     രാജവിദ്യാ രാജഗുഹ്യ യോഗം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ