പതിനൊന്നാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
ശ്രീകൃഷ്ണനേക്കാളും പ്രായം ഉള്ളവനും കൃഷ്ണന്റെ സമകാലീനനും ആയ വ്യാസൻ അതി മനോഹരമായ രീതിയിലാണ് ആ അവതാര പുരുഷനെ വർണിച്ചിട്ടുള്ളത് പല സംഭവങ്ങളും നിഗൂഡമായ രീതിയിൽ അർത്ഥം ആന്തരികമായി ഒളിപ്പിച്ചു വെച്ചിരിക്കുന്നു തത്വചിന്താപരമായി മാത്രം വ്യാഖ്യാനിക്കേണ്ടവ ആണ് അത്.
യാദവ കുലത്തിലെ പെൺകുട്ടികൾ വേദം പഠിച്ചിരുന്നു അവർ അത് പഠിച്ച് മനനം ചെയ്യുമ്പോൾ മനസ്സിലെ അഴുക്ക് പോകുന്നു ആയതിനാൽ മനനം ചെയ്യുന്നതിനെ സ്നാനം ആയി ചിത്രീകരിച്ചിരിക്കുന്നു പലപ്പോഴും അതിലെ തെറ്റുകൾ തിരുത്തി അവരുടെ അജ്ഞാന മാകുന്ന ആവരണങ്ങളെ ഭഗവാൻ മാറ്റിയിരുന്നു ഈ വിവരം വ്യാസൻ നമുക്ക് നൽകുന്നത് ഗോപീ വസ്ത്രാപഹരണം എന്ന രീതിയിലാണ്
1 ഗോപിക / ഗോപാലിക__ ഗോവിനെ പാലിക്കുന്നവർ
2ഗോ - വേദം, ജ്ഞാനം, ഇന്ദ്രിയം ,ഭൂമി പശു
3- വസ്ത്രം --അജ്ഞാനമാകുന്ന മറ
4 ആൽമരം - പരിശുദ്ധിയുടെ പ്രതീകം
5 ഓടക്കുഴൽ വായന _ സംഗീതമാണല്ലോ! അപ്പോൾ സാമ: വേദത്തിന്റെ പ്രതീകം :അപ്പോൾ ഗോപീ വസ്ത്രാപഹരണത്തിന്റെ വ്യാഖ്യാനം
സാമവേദം പഠിച്ചു കൊണ്ടും മനനം ചെയ്ത് കൊണ്ടും ഇരിക്കണ ഗോപികമാരുടെ അജ്ഞാന മാകുന്ന ആടകൾ ഭഗവാൻ മാറ്റി പരിശുദ്ധമായ സാമവേദം അവർക്ക് നൽകി - ഇതാണ് ഗോപികമാരുടെ വസ്ത്രം എടുത്ത് കൊണ്ട് പോയി എന്ന കഥയിലൂടെ വ്യാസൻ നമ്മെ ബോധിപ്പിക്കുന്നത് ആ സമയത്ത് കൃഷ്ണന് 6 വയസ്സ് മാത്രമേ ഉള്ളു എന്നും കൃഷ്ണൻ ഈശ്വരാവതാരം ആണ് എന്നും ഓർക്കണം ചിന്തിക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ