2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം 311 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 6 Date II / 4 / 2016

യഥാകാശ സ്ഥിതോ നിത്യം വായു: സർവ്വത്ര ഗോ മഹാൻ
തഥാ സർവ്വാണി ഭൂതാനി മത്സ്ഥാനീത്യു പ ധാരായ
            അർത്ഥം
സർവ്വത്ര സഞ്ചരിക്കുന്ന കരുത്തുറ്റ വായു എ പ്രകാരം സദാ ആ കാശത്തിൽ സ്ഥിതി ചെയ്യുന്നുവോ അപ്രകാര മാ ണ് എല്ലാ ഭൂതങ്ങളും എന്നിലിരിക്കുന്നത് എന്ന് നീ അറിയുക
7
സർവ്വഭൂതാനി കൗന്തേയ പ്രകൃതിം യാന്തി മാമി കാം
കൽപ്പക്ഷയേ പുനസ്താനി കൽപ്പാദവു വി സൃജാമ്യഹം
8
പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുന: പുന:
ഭൂതഗ്രാമമി മം കൃത്സ്നം അവശം പ്രകൃതേർവശാത്
                     അർത്ഥം
അല്ലയോ അർജ്ജു നാ കൽപ്പാവ സാനത്തിൽ സർവ്വ ചരാചരങ്ങളും എന്റെ പ്രകൃതിയിൽ ലയിക്കുന്നു വീണ്ടും അടുത്ത കൽപ്പം തുടങ്ങുമ്പോൾ അവയെ ഞാൻ പുറത്തേക്ക് വിടുകയും ചെയ്യുന്നു സ്വഭാവത്തിന്റെ ബലം കൊണ്ടു് പരതന്ത്രമായ ഈ മുഴുവൻ ഭൂത സമൂഹത്തേയും എന്റെ പ്രകൃതിയെ കൈ ക്കൊണ്ട് ഞാൻ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു
                 വിശദീകരണം
കൽപ്പാവസാനത്ത് എല്ലാം എന്നിൽ ലയിക്കുന്നു എന്ന് ഭഗവാൻ പറയുന്നു 71 ചതുർയുഗം ചേർന്നത് ഒരു മന്വന്തരം അങ്ങിനെയുള്ള 14 മന്വന്തരം ചേർന്നതാണ് 1 കൽപ്പം അതായത് ബ്രഹ്മാവിന്റെ 1 പകൽ അടുത്തത് രാത്രി കൽപ്പം അപ്പോൾ പകൽ കൽപ്പം അവസാനിക്കുമ്പോൾ ആണ് സർവ്വഭൂതങ്ങളും എന്നിൽ ലയിക്കുന്നത്  പിന്നെ ഒരു രാത്രി കൽപ്പം പ്രളയം തന്നെ ബ്രഹ്മാവ് ഉ റങ്ങുന്നു പിന്നെ അടുത്ത ദിവസം പകൽ കൽപ്പം ആരംഭിക്കുമ്പോൾ ഞാൻ എന്നാൽ ലയിച്ച എല്ലാ ഭൂതങ്ങളേയും പുറത്ത് വിടുന്നു അങ്ങിനെ ഇത് തുടർന്ന് കൊണ്ടേ ഇരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ