2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

നാം സ്വയം നശിക്കുന്നു

      ഭാരതീയ സനാതന ധർമ്മം ആരോപണ വിധേയമാകാനും ഹൈന്ദവ ഐക്യം പ്രാബല്യത്തിൽ വരാതിരിക്കാനും ആദ്യ കാരണം നാം തന്നെയാണ് കഴിഞ്ഞ ദിവസം എനിക്കത് ബോധ്യമായി സത്യം അറിയാൻ താൽപ്പര്യപ്പെടുന്നതിന് പകരം തന്റെ ചിന്താഗതി സത്യമാണെന്ന് സ്ഥാപിക്കാനാണ് പലർക്കം താൽപ്പര്യം
    ആരെക്കുറിച്ചെങ്കിലും മോശമായി പറഞ്ഞാൽ എതിർപ്പുകൾ സ്വാഭാവികം എന്നാൽ ഒന്നിനെ കുറിച്ച് നല്ലത് അതായത് സത്യം പറഞ്ഞാൽ അസഹിഷ്ണുത കാണിക്കുമ്പോഴോ?
      ആരാണ് ശ്രീകൃഷ്ണൻ 10 ഭാഗവും രാമന്റെയും കൃഷ്ണന്റെയും പൂജയെക്കുറിച്ചും ഞാൻ പോസ്റ്റ് ഇട്ടു ചിലർക്ക് അത് രസിച്ചില്ല    രാമനും കൃഷ്ണനും ഈശ്വര അവതാരം ആണെങ്കിൽ പിന്നെ അവർ പൂജിക്കുന്നത് അവരവരെത്തന്നെയല്ലേ? ആത്മ പൂജയല്ലേ? ഇതിൽ എവിടെയാണ് തെറ്റ്?
         സംഗതി അതല്ല ! കൃഷ്ണവർണനകളിൽ നിഷ്കളൻ എന്ന ഒരു പദം ഉണ്ട് കളങ്കമില്ലാത്ത ശരീരത്തോട് കൂടിയവൻ അപ്പോൾ സത്വഗുണം മാത്രമേ കൃഷ്ണ ശരീരത്തിനും രാമ ശരീരത്തിനും ഉള്ളു  ഭക്ഷണം വിസർജ്ജനം എന്നിവ ആവശ്യമില്ല ശരീരം എപ്പോളും സുഗന്ധപൂരിതമാണ് - ഒരു രാജാവ് തന്റെ പേരക്കുട്ടിയോട് കളിക്കുമ്പോൾ എപ്രകാരമാണോ ആ കുട്ടിയുടെ നിലവാരത്തിലേക്ക് താഴ്ന്ന് വന്ന് കളിക്കുന്നത്? അപ്രകാരം രാമനും കൃഷ്ണനും സമൂഹത്തിലേക്ക് ഇറങ്ങി വന്ന് ലോകാനുപരിയായി കളിക്കുന്നു
         ആശ്രമ നേതാക്കന്മാരുടെ ഭക്തൻമാർക്ക് ഇത് രസിക്കില്ല കാരണം രാമനേയും കൃഷ്ണനേയും പൂജിക്കുന്നില്ലേ? അവരെപ്പറ്റിയും ആരോപണങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നില്ലേ? എന്നൊക്കെ ചോദിച്ചു കൊണ്ട് ആ ശ്രമ നേതാക്കന്മാരെ പൂജിക്കുമ്പോൾ രാമ ശരീരവും കൃഷ്ണ ശരീരവും ദിവ്യമാണ് എന്ന സത്യം പറയുമ്പോൾ ആരെങ്കിലും ഇത് ശരിയാണല്ലോ എന്ന് ചിന്തിച്ചാൽ അത് ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല അപ്പോൾ കൃഷ്ണനെ ചോദ്യം ചെയ്താലും തങ്ങളുടെ ആരാധനാ രീതിക്ക് അസ്ഥിത്വം സ്ഥാപിക്കണം   ഇതാണ് കൃഷ്ണ നെ പറ്റി പറയുമ്പോൾ ചിലർ പ്രകോപിതരാകുവാൻ കാരണം അല്ലെങ്കിൽ ഹിന്ദു ആചാരങ്ങളിൽ വിശ്വസിക്കുന്ന സജ്ജനങ്ങൾ ആരെങ്കിലും കൃഷ്ണ ശരീരത്തിന്റെ സത്യാവസ്ഥ പറയുമ്പോൾ പ്രകോപിതരാകുമോ?    ചിന്തിക്കുക '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ